സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് യുഡിഎഫിന്‍റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി സിപിഎം ആക്രമണം നടത്തിയത്.

25 വർഷങ്ങൾക്കുശേഷമാണ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചത്. ഇതിന്‍റെ ഭാഗമായിട്ടാണ് പാറാട് ടൗണിൽ ആഹ്ലാദപ്രകടനം നടന്നത്. തുടർന്നാണ് സിപിഎം പ്രവർത്തകർ വാഹനങ്ങളിൽ എത്തി, യുഡിഎഫ് പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തുകയും, വീടുകളിൽ കയറി വാളുകൾ കൊണ്ട് വീശുകയും ചെയ്തു. ആക്രമണത്തിൽ പോലീസ് ബസിന്റെ ചില്ലുകൾ കൂടി തകർന്നു.

പാറാട്ട് ടൗണിൽ പൊളീസിന്റെ കണ്ടു നിന്നുള്ള ഈ അക്രമങ്ങൾ, വലിയ സംഘർഷത്തിലേക്ക് മറിയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി, പോലീസ് അന്വേഷണം പുരോഗമിപ്പിക്കുകയാണ്. 50ഓളം സി.പി.എം. പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.