മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ “നിയുക്ത മുഖ്യമന്ത്രി”യായി വിശേഷിപ്പിച്ച് ഫ്ലെക്സ് ബോർഡ്. കാലടി പഞ്ചായത്തിലെ പാറപ്പുറത്ത് കഴിഞ്ഞ രാത്രിയാണ് “നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ഫ്ലെക്സ് സ്ഥാപിച്ചത്. കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രിപദത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് ഈ നീക്കം ശ്രദ്ധേയമായത്. ഇതിന് മുമ്പ് ബേപ്പൂരിൽ പി.വി. അൻവറിനെ അഭിനന്ദിച്ച് ഫ്ലെക്സ് ഉയർന്നതും ശ്രദ്ധ നേടിയിരുന്നു.
ഇതിനിടെ, “ജനനായകൻ” വീഡിയോയ്ക്ക് പിന്നാലെ രമേശ് ചെന്നിത്തല “കേരള യാത്ര” എന്ന പേരിൽ പോഡ്‌കാസ്റ്റ് ആരംഭിച്ചു. സംസ്ഥാന വികസന വിഷയങ്ങളിൽ ചർച്ചകൾക്ക് വേദിയൊരുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ പ്രതിച്ഛായ ഉയർത്താൻ വീഡിയോകൾ, ഡോക്യുമെന്ററികൾ, പുസ്തകങ്ങൾ തുടങ്ങിയവയും സജീവമാണ്.




