Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തദ്ദേശ തിരഞ്ഞെടുപ്പിനായി- അനുമതിയില്ലാത്ത റാലികളും യോഗങ്ങളും പാടില്ല; ജില്ല കലക്ടർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങൾക്കും റാലികൾക്കും പോലീസിന്റെയും ഭരണാധികാരിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് ജില്ല കലക്ടർ അറിയിച്ചു.

മാതൃക പെരുമാറ്റ ചട്ടം കർശനമായി പാലിക്കണം എന്നും കലക്ടർ യോഗത്തിൽ പറഞ്ഞു. അമ്പലങ്ങൾ പള്ളികൾ മറ്റ് ആരാധനാലയങ്ങൾ തുടങ്ങിയവ പ്രചരണത്തിനായി ഉപയോഗിക്കാൻ പാടില്ല. പ്രചരണം നയാധിഷ്ഠിതമായിരിക്കണം എന്നും വ്യക്തിപരമായ ആക്ഷേപങ്ങൾ വിദ്വേഷ പ്രസംഗങ്ങൾ സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ എന്നിവ ഉപേക്ഷിക്കണം എന്നും നിർദ്ദേശം നൽകി. സർക്കാർ സംവിധാനങ്ങൾ ഔദ്യോഗിക വാഹനങ്ങൾ ജീവനക്കാർ കെട്ടിടങ്ങൾ എന്നിവ പ്രചരണത്തിന് ഉപയോഗിക്കാൻ പാടില്ല. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.

ക്രമസമാധാനം ഉറപ്പാക്കുന്നതിനായി പോലീസിനെയും മറ്റു സുരക്ഷാസേനകളെയും ആവശ്യാനുസരണം വിന്യസിക്കും. സെൻസിറ്റീവ് ബൂത്തുകളിൽ അധിക സുരക്ഷാ സംവിധാനങ്ങളും വെബ്കാസ്റ്റിംഗ് വീഡിയോഗ്രാഫി സംവിധാനങ്ങളും ഒരുക്കും.നിയമലംഘനങ്ങൾ അനാധികൃത പണവിതരണം മദ്യവിതരണം സൗജന്യ വിതരണം തുടങ്ങിയവ നിരീക്ഷണ വിധേയമാക്കും എന്നും ഇതിൽ വീഴ്ച വരുത്തുന്നവർക്ക് കർശന നടപടി ഉണ്ടാകും എന്നും അറിയിച്ചു. പ്രചരണത്തിൽ ഹരിത ചട്ടം പാലിക്കണം കലക്ടർ അറിയിച്ചു. പരിസ്ഥിതി സൗഹൃദ സാമാഗ്രികൾ മാത്രം ഉപയോഗിച്ച് പ്രചരണം നടത്താൻ പാടുകയുള്ളൂ. പ്ലാസ്റ്റിക് ബാനറുകൾ ഒഴിവാക്കണമെന്നും നിർദ്ദേശിച്ചു.

Recent News

Advertisement
WhiteswanTV Footer