പാലക്കാട്: പാലക്കാട് ജില്ലയിലെ വിവിധ പഞ്ചായത്ത്- നഗരസഭ- ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ശക്തമായ മത്സരാർത്ഥികളായി പാലക്കാട് വിക്ടോറിയ കോളേജിലെ മുൻ ചെയർമാൻമാർ ശക്തമായി രംഗത്ത്.
വിക്ടോറിയ കോളേജിലെ മുൻ ചെയർമാൻമാരായ വിപിൻ പാലക്കാട് നഗരസഭയുടെ നാല്പത്തിയൊന്നാം വാർഡിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. അതേസമയം ബാദുഷ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ മത്സരിക്കുമ്പോൾ അജാസ് കുഴൽമന്ദം ജില്ലാ പഞ്ചായത്ത് ഡിവിഷനിലും മത്സരിക്കുന്നു. സ്മിജ കുഴൽമന്ദം ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ മത്സരിക്കുന്നു. മരുത്ത റോഡ് ഗ്രാമപഞ്ചായത്തിൽ നിന്നും ഗൗജ തന്റെ വിവാഹത്തിരക്കിന്റെ ഇടയിലും സ്ഥാനാർഥിയായി രംഗത്തുണ്ട്.
ആതിര കോട്ടായി പഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ മത്സരിക്കുന്ന, കോങ്ങാട് ഗ്രാമപഞ്ചായത്തിൽ നിന്ന് ഹരികൃഷ്ണൻ പതിനേഴാം വാർഡിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഇവരെല്ലാവരും വിക്ടോറിയ കോളേജിന്റ കെഎസ്യു ചെയർമാനായി 2015 – 2022 കാലങ്ങളിൽ പ്രവർത്തിച്ചവരാണ്. തദ്ദേശ തലത്തിൽ ശക്തമായ പ്രചരണവുമായി മുന്നേറുന്ന ഇവർ ജന പിന്തുണ ഉറപ്പാക്കാൻ വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കുകയും പ്രചരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.






