Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുൻ സിപിഎം ഏരിയ കമ്മിറ്റി അംഗം ആർ സി രജനി ദേവി ബിജെപിയിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജപുരം: പനത്തടിയിൽ സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറിയുമായ ആർ സി രജനി ദേവി ബിജെപിയിൽ ചേർന്നു. ബിജെപിയുടെ നേതൃത്വത്തിൽ കാസർഗോഡ് നടന്ന ശബരിമല സംരക്ഷണ സമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി രജനി ദേവിയെ ഷാൾ അണിയിച്ചു സ്വീകരിച്ചു.

കർഷക സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗവും പുരോഗമന കലാ- സാഹിത്യ വേദി പനത്തടി ഏരിയ വൈസ് പ്രസിഡന്റും പനത്തടി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും സിഡിഎസ് വൈസ് ചെയർപേഴ്സണുമായിരുന്നു രജനി. സിപിഎം ആദർശം പ്രസംഗിക്കുക മാത്രമാണെന്നും പതിനൊന്നു വർഷത്തെ മോദി ഭരണം ഇന്ത്യയുടെ സമസ്ത മേഖലയിലും വികസനം കൊണ്ടുവന്നു എന്നും രജനി പറയുന്നു.

“ഇന്ത്യയിൽ പല പ്രധാനമന്ത്രിമാരും ഭരിച്ചെങ്കിലും ഇന്ത്യയുടെ വികസന രംഗം മാറ്റിമറിച്ചത് മോദിയാണ്. വികസന കേരളം, അഴിമതി രഹിത കേരളം, യുവാക്കളുടെ നല്ല ഭാവി തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി പ്രവർത്തിക്കുന്ന ബിജെപി യിൽ ഇനിയുള്ള കാലം പ്രവർത്തിക്കാനാണ് ആഗ്രഹം” രജനി ദേവി പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix