Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ബിസി ഖണ്ഡൂരി അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി, മുൻ കേന്ദ്രമന്ത്രി, മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി (91) അന്തരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരണവിവരം മകളും ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കറുമായ ഋതു ഖണ്ഡൂരി ഭൂഷൺ അറിയിച്ചു.

ഇന്ത്യൻ സൈന്യത്തിൽ മേജർ ജനറൽ പദവിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ‘ജനറൽ സാഹിബ്’ എന്നറിയപ്പെട്ടിരുന്ന ഖണ്ഡൂരി രണ്ട് തവണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2007-ലാണ് ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്.

2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ അഞ്ച് സീറ്റുകളിലും ബിജെപി പരാജയപ്പെട്ടതിനെ തുടർന്ന് അദ്ദേഹം രാജിവെച്ചു. 2011-ൽ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റു. അടൽ ബിഹാരി വാജ്പേയ് സർക്കാരിൽ റോഡ് ഗതാഗതവും ഹൈവേ മന്ത്രിയുമായി പ്രവർത്തിച്ചിട്ടുമുണ്ട്.

Recent News

Advertisement
WhiteswanTV Footer