തിരുവനന്തപുരം: നിരോധിത പുകയില ഉത്പന്നങ്ങളുമായി നാല് പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. നാഗർകോവിൽ സ്വദേശി അരുൾജീവൻ, പാറശാല സ്വദേശി സുനിൽ, തിരുവനന്തപുരം സ്വദേശി വിനോദ് കുമാർ, ബീമാപ്പള്ളി സ്വദേശി നവാസ് എന്നിവരാണ് പിടിയിലായത്.301 കിലോ ഗുഡ്കയോടൊപ്പം രണ്ട് കാറുകളും ആറ് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
ബീമാപ്പള്ളിയിൽ നിന്ന് കന്യാകുമാരി ജില്ലയിലെ കടകളിലേക്ക് നിരോധിത ഉത്പന്നങ്ങൾ എത്തിച്ചതെന്ന വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. ഉൽപ്പന്നങ്ങൾ തിരുവനന്തപുരത്തേക്ക് എങ്ങനെ എത്തിച്ചുവെന്നതിനെക്കുറിച്ച് അന്വേഷണം തുടരുന്നു.










