സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തുർക്കിയിൽ ഹെലികോപ്റ്റർ ആശുപത്രി കെട്ടിടത്തിൽ ഇടിച്ച് നാല് മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അങ്കാറ: തുർക്കിയിൽ ഹെലികോപ്റ്റർ അപകടത്തിൽ നാലുപേർ മരിച്ചു. ഹെലികോപ്റ്റർ ആശുപത്രികെട്ടിടത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. രണ്ട് പൈലറ്റും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം.ആശുപത്രിക്ക് മുകളിൽ നിന്ന് പറന്നുയരാൻ ശ്രമിച്ച ആംബുലൻസ് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

കനത്ത മൂടൽമഞ്ഞാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മുഗ്ല ട്രെയിനിങ് ആൻഡ് റിസർച്ച് ഹോസ്പിറ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ ഇടിച്ചശേഷം ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു.കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ആറ് സൈനികർ മരിച്ചത്.

Tags :

Recent News

Advertisement