സുല്‍ത്താന്‍ബത്തേരി: ജനവാസ മേഖലയിലിറങ്ങിയ പുള്ളിമാനെ വേട്ടയാടിയ നാലുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വയനാട് നൂല്‍പ്പുഴ മുക്കുത്തിക്കുന്നിൽ വച്ചുണ്ടായ സംഭവത്തിൽ മുക്കുത്തികുന്ന് പുളിക്കചാലില്‍ പി.എസ്.സുനില്‍ , തടത്തില്‍ചാലില്‍ ടി.എസ്. സന്തോഷ്, പുത്തൂര്‍കൊല്ലി പി.കെ.രാധാകൃഷ്ണന് , വാളംവയല്‍ ബി.എം.ശിവരാമന് എന്നിവരാണ് പിടിയിലായത്. പ്രതികളിലൊരാളുടെ വീട്ടിൽവെച്ച് മാനിറച്ചി പാകം ചെയ്യുന്ന സമയത്താണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയത്. വീട്ടില്‍ നിന്ന് പാചകം ചെയ്ത് ഇറച്ചിക്ക് പുറമെ ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയും വേട്ടയാടാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങളും കണ്ടെടുത്തു.






