തൃശ്ശൂർ : മേലൂര്‍ കുന്നപ്പിള്ളിയില്‍ മദ്യലഹരിയില്‍ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാന്റ് ചെയ്തു.കുന്നപ്പിള്ളി കേവീട്ടില്‍ ശോഭനന് (62)നാണ് റിമാന്റ് ചെയ്തത്.കഴിഞ്ഞ ദിവസം അയല്‍വാസിയുമായ മംഗലത്ത് വീട്ടില്‍ സുധാകരനെ (62) മദ്യപിച്ച് ഭക്ഷണം കഴിക്കുന്നതിനനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ വീട്ടില്‍ നിന്ന് ഇറച്ചി മുറിക്കാന്‍ കൊണ്ടു വന്ന കത്തി കൊണ്ട് കഴുത്തുറത്ത് കൊലപ്പെടുത്തുകയായിരുന്നു.
കഴുത്തിലെ ആഴത്തിലുള്ള മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്.സുഹൃത്തുക്കളായ സുധാകരനും,ശോഭനനും ബുധനാഴ്ച രാവിലെ മുതല്‍ മദ്യവും ഇറച്ചിയുമായി ആലക്കപ്പിള്ളിയിലെ സുഹൃത്ത് പാണേലി രാജന്റെ വീട്ടിലെത്തുകയും ഇറച്ചി എല്ലാവരും കൂടി പാചകം ചെയ്തു മദ്യും കഴിക്കുന്നതിനിടയിലുണ്ടായ ചെറിയ തര്‍ക്കവും ബഹളവും സുഹൃത്തിനെ കഴുത്തുറത്ത് കൊലപ്പെടുത്തുകയായിരുന്നു ശോഭനന്.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സുധാകരന്റെ മൃതദേഹം സംസ്ക്കരിച്ചു.സംഭവം നടന്ന വീട്ടില്‍ കൊരട്ടി പോലീസിന്റെ നേതൃത്വത്തില്‍ ശോഭനനെ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി.കഴുത്ത് അറുത്ത് കൊലപ്പെടുത്താന്‍ ഉപയോഗിച്ച് കത്തി ശോഭനന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തു.










