Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗോപിക മുതൽ കാർത്തിക വരെ; ഗോസ്സിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്ന ലാലേട്ടൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എല്ലാകാലത്തും താരങ്ങളുടെ പ്രണയം വിവാഹം ഇവയെകുറിച്ച് അറിയാനും, ഗോസിപ്പുകൾ പ്രചരിപ്പിക്കാനും ആരാധകർക്ക് ആവേശമാണ്. പണ്ട് സോഷ്യൽ മീഡിയയുടെ അതിപ്രസരം ഇല്ലെങ്കിൽ മാഗസിനുകൾ വഴി ആയിരുന്നു ഗോസിപ്പുകൾ പ്രചരിച്ചത്, അത്തരത്തിൽ വന്ന ഒരു വിവാഹവാർത്ത ആയിരുന്നു മോഹൻലാലിന്റെ വിവാഹവാർത്ത. താരത്തിന്റെ വിവാഹവാർത്ത ഒരു സമയത്ത് വലിയ രീതിയിൽ പ്രചരിച്ചിരുന്നു. അതിൽ നടി കാർത്തിക മുതൽ ഗോപിക എന്ന യുവതിയുമായി വരെ ചേർത്തുവച്ചാണ് വാർത്തകൾ വന്നത്.

മോഹൻലാൽ ഭാര്യ സുചിത്രയ്ക്കും മക്കളായ പ്രണവിനും വിസ്മയയ്ക്കും ഒപ്പം സന്തുഷ്ടകരമായ ഒരു കുടുംബജീവിതം നയിക്കുകയാണ്. അടുത്തിടെ തന്റെ കുടുംബവുമൊത്ത് അദ്ദേഹം പോസ്റ്റ് ചെയ്ത പുതിയ ചിത്രം ഇന്റർനെറ്റിൽ വൈറലായിലിരുന്നു. താര ദമ്പതികളുടെ മകൻ പ്രണവ് മോഹൻലാൽ ഇന്ന് അറിയപ്പെടുന്ന യുവ നടനാണ്. ഇരുവരുടെയും മകൾ വിസ്മയ ഉടൻ തന്നെ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഇന്ന് വിവാദങ്ങളിൽ നിന്നും ഗോസിപ്പുകളിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും, വിവാഹത്തിന് മുൻപ് അദ്ദേഹം ഗോസിപ്പ് കോളങ്ങൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു.

പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് മോഹൻലാലിനെ കുറിച്ച് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു പ്രമുഖ മലയാളം പത്രത്തിൽ വന്ന വാർത്തയാണ്. അന്ന് ചിത്രം താരത്തിന്റെ വിവാഹത്തെ കുറിച്ച് കുറച്ചൊന്നുമല്ല ഗോസിപ്പുകൾ വന്നിരുന്നത്. താളവട്ടം എന്ന സിനിമയിൽ ലാലേട്ടന്റെ നായികയായിരുന്ന കാർത്തിക മുതൽ, ആ കാലത്ത് തിരുവനന്തപുരത്ത് താമസിച്ചിരുന്ന ഗോപിക എന്ന സ്ത്രീ വരെ സൂപ്പർ താരത്തിന്റെ വിവാഹ ഗോസിപ്പുകളിൽ നിറഞ്ഞിട്ടുണ്ട്.

ഇപ്പോൾ റെഡിറ്റിൽ വൈറലാവുന്ന പഴയ ന്യൂസ് പേപ്പർ കട്ടിങ്ങിൽ, മോഹൻലാലിന്റെ വിവാഹത്തെ കുറിച്ച് വന്ന ഗോസിപ്പുകൾ കുറിച്ച് വിശദമായി പറയുന്നുണ്ട്. ആദ്യം ലാലേട്ടൻ വിവാഹം കഴിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്, അദ്ദേഹത്തിന്റെ ഏറ്റവും നല്ല നായികയായ കാർത്തികയെയാണ്. എന്നാൽ അത് സത്യമല്ലെന്ന് പിന്നീട് വ്യക്തമായതായി ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. പിന്നീട്, തിരുവനന്തപുരത്തുകാരിയായ ഗോപിക ഗോപാലിനെ ലാൽ വിവാഹം കഴിക്കുമെന്ന് റിപോർട്ടുകൾ വന്നു. എന്നാൽ, ഈ വാർത്ത ഉടനെ തന്നെ അവരുടെ അച്ഛൻ, റിട്ടയേർഡ് ക്യാപ്റ്റൻ ഗോപാലകൃഷ്ണൻ രംഗത്തെത്തി അത് നിഷേധിച്ചുവെന്നും ഈ പത്ര വാർത്തയിൽ പറയുന്നുണ്ട്.

മോഹൻലാൽ ഒരിക്കലും തന്റെ മകളെ വിവാഹം കഴിക്കില്ലെന്നും, ഒരു സിനിമ നടന് ഗോപികയെ വിവാഹം ചെയ്ത് കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ഒപ്പം, അടിസ്ഥാനരഹിതമായ ഈ ഗോസിപ്പ് പ്രചരിച്ച് തുടങ്ങിയതോടെ, അത് തന്റെ മകളുടെ ജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങിയെന്ന് അദ്ദേഹം വെളിപ്പെടുത്തിയതായും വാർത്തയിൽ കാണാം. ഗോപികയുടെ വീട്ടുകാർ ഈ വാർത്ത നിഷേധിക്കുന്നതിന് മുൻപ് തന്നെ മോഹൻലാലും, അദ്ദേഹത്തോട് അടുത്ത് നിൽക്കുന്നവരും, ഇത് തീർത്തും അടിസ്ഥാനരഹിതമായ ഗോസിപ്പ് മാത്രമാണെന്ന് വെളിപ്പെടുത്തിയിരുന്നു.

ഇതിന് മുൻപ് കാർത്തികയെ വിവാഹം ചെയ്യാൻ മോഹൻലാൽ ആഗ്രഹിച്ചിരുന്നതായി ഗോസിപ്പുകൾ വന്നപ്പോഴും, പ്രശ്‌ചാത്തലം സമാനമായിരുന്നു. നടിയുടെ വീട്ടുകാർക്ക് സൂപ്പർ താരത്തെ അവർ വിവാഹം ചെയ്യുന്നതിനോട് താത്പര്യമില്ലെന്നാണ് അന്ന് വാർത്തകൾ വന്നത്. എന്നാൽ ഇത് സത്യമല്ലെന്ന്, അധികം വൈകാതെ ലാലേട്ടൻ തന്റെ പ്രിയ പത്നിയായ സുചിത്രയെ വിവാഹം ചെയ്തപ്പോൾ മനസ്സിലായി. ഇരുവരുടെയും താര സമ്പന്നമായ വിവാഹ ആഘോഷങ്ങളിൽ ആദ്യാവസാനം പങ്കെടുത്തിരുന്നു കാർത്തിക.

Recent News

Advertisement
WhiteswanTV Footer