തിരുവനന്തപുരം: കോടതിയിലെ വിവരങ്ങളും ഇനി മുതൽ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്. ആർടിഐ നിയമം 12 പ്രകാരം വിവരങ്ങൾ നിഷേധിക്കാൻ കഴിയില്ലെന്നും വിവരങ്ങൾ നിഷേധിക്കുന്നത് ശിക്ഷാർഹമെന്നും വിവരാവകാശ കമ്മീഷണർ വ്യക്തമാക്കി.
സംസ്ഥാനത്തെ ചില കോടതികളിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയാൽ മറുപടി നൽകുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടൽ. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നത് ഉദ്യോഗസ്ഥർ നിഷേധിച്ചതാണ് ഇത്തരമൊരു ഉത്തരവിലേക്ക് കോടതിയെ എത്തിച്ചത്.






