Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിജെപി സമരത്തിലെ വൈറല്‍ വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് വൈറലായ വിദ്യാർഥി അഭിനവ് ബിഷ്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു. ഡൽഹി പൊലീസിന്റെ നടപടിയെ തുടർന്നാണ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതെന്നാണ് റിപ്പോർട്ട്.

ഡൽഹി സ്വദേശിയും കണ്ടന്റ് ക്രിയേറ്ററുമായ അഭിനവ്, പ്രതിഷേധ വേദിയിൽ നിന്ന് പങ്കുവെച്ച വീഡിയോകളും റീലുകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. @issac1rl എന്ന പേരിലായിരുന്നു അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്.

പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പോസ്റ്റുകളും വീഡിയോകളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഡൽഹി പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇത്തരം ഉള്ളടക്കം പങ്കുവെച്ച അക്കൗണ്ടുകൾ പൊലീസ് നിരീക്ഷണത്തിലാണെന്നും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകളും ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയായ സ്ഥലത്ത് അനുമതിയില്ലാതെ പ്രതിഷേധം നടത്തിയെന്നാരോപിച്ചാണ് കേസ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer