സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കിച്ചണ്‍ ഗാലറിയുമായി ഗോദ്‌റെജ് ഇന്റീരിയോ; അടുക്കള സമ്മാനമായി നേടാന്‍ അവസരം

കൊച്ചി: ദക്ഷിണേന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗോദ്‌റെജ് ഇന്റീരിയോ കൊച്ചിയില്‍ പുതിയ കിച്ചണ്‍ ഗാലറി തുറന്നു. 900 ചതുരശ്ര അടിയിലധികമുള്ള ഗാലറിയിലൂടെ കൊച്ചിയിലെ പ്രീമിയം അടുക്കളയിടങ്ങളെയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. സീപ്പോര്‍ട്ട്- എയര്‍പ്പോര്‍ട്ട് റോഡില്‍ ഇരുമ്പനത്താണ് പുതിയ സ്റ്റോര്‍. മോഡുലാര്‍ അടുക്കളയുടെ ഒരു വലിയ ശ്രേണിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

പുതിയ സ്റ്റോര്‍ തുറന്നത് പ്രമാണിച്ച് ഗോദ്‌റെജ് ഇന്റീരിയോയുടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 25% വരെ കിഴിവും സൗജന്യമായി ഒരു അടുക്കള സമ്മാനമായി നേടാനും അവസരം ഒരുക്കിയിട്ടുണ്ട്്.

കൊച്ചിയിലെ ഈ പുതിയ കിച്ചണ്‍ ഗാലറി പ്രീമിയം ഗുണനിലവാരത്തിലും പ്രവര്‍ത്തനക്ഷമതയിലും അടുക്കളയിടങ്ങളെ സമ്പന്നമാക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെ അടിവരയിടുന്നതാണെന്ന് ഗോദ്‌റെജ് ഇന്റീരിയോ സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍സ്യൂമര്‍ ബിസിനസ് മേധാവിയുമായ ഡോ. ദേവ് നാരായണ്‍ സര്‍ക്കാര്‍ പറഞ്ഞു.

ആധുനിക അടുക്കളകളുടെ മോടി കൂട്ടാനുള്ള പുതിയ ആശയങ്ങള്‍ ഷോറൂമില്‍ നിന്നും നേരിട്ട് കണ്ട് മനസിലാക്കാം. വൈവിധ്യമാര്‍ന്ന ശൈലികള്‍, ഡിസൈനുകള്‍, വ്യക്തിഗത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ സ്റ്റോറിലെത്തുന്ന ഉപഭോക്താക്കളെ വളരെയേറെ ആകര്‍ഷിക്കുന്നതാണ്. 2025 സാമ്പത്തിക വര്‍ഷം അവസാനത്തോടെ കേരളത്തില്‍ അഞ്ച് ഷോറൂമുകള്‍ കൂടി ആരംഭിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 20% വളര്‍ച്ച നേടാനും കേരളത്തില്‍ നിന്നും 15 കോടി രൂപയുടേയും ദക്ഷിണേന്ത്യയില്‍ നിന്ന് 70 കോടി രൂപയുടേയും വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement