സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വീണ്ടും മുന്നോട്ട് ; സ്വർണവില പവന് 80 രൂപ കൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : വേഗതയേറിയ ഓട്ടത്തിൽ ഇന്നലെ ഒന്നു തിരിഞ്ഞുനിന്ന സ്വർണവില ഇന്ന് വീണ്ടും മുന്നോട്ടേയ്ക്ക് കുതിക്കുകയാണ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. 58,360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 7295 രൂപയായി. ഇന്നലെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞിരുന്നു.

യു.എസ് ട്രഷറി വരുമാനം ഉയർന്നതാണ് സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്ന്. ഇന്ത്യയിൽ ദീപാവലി ആഘോഷത്തിന് മുന്നോടിയായി സ്വർണത്തിന്റെ വില ഉയരുമെന്ന് റിപ്പോർട്ടുകളുണ്ട്.

ആഘോഷകാലത്ത് സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുന്നത് വില വർധനക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സ്വർണവിലയിൽ 40,000 രൂപയാണ് വർധിച്ചത്. 2015 ആഗസ്റ്റ് ആറിനായിരുന്നു സമീപകാലത്തെ ഏറ്റവും കുറഞ്ഞ വില.

അന്ന് 18,720 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണിവില. ഒമ്പത് വർഷങ്ങൾക്കിപ്പുറം 40,000 രൂപ കൂടി. ഈ വർഷം മാത്രം റെക്കോർഡുകൾ നിരവധി സൃഷ്ടിച്ച് സ്വർണത്തിന് 32 ശതമാനത്തിലധികം വില കൂടി. 13,200 രൂപയാണ് എട്ടുമാസം കൊണ്ട് കൂടിയത്. ഈ വർഷം ഫെബ്രുവരി 15ന് 45,520 രൂപയായിരുന്നു പവൻ വില.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.