സംസ്ഥാനത്ത് ഇന്നു സ്വര്‍ണ്ണ വില കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞ് 69,680 രൂപയിലാണ് ഇന്നു പവന്‍ വ്യാപാരം നടക്കുന്നത. ഗ്രാമിന് 45 രൂപ താഴ്ന്ന് 8,710 രൂപയിലെത്തി. വെള്ളി ഗ്രാമിന് 109.10 രൂപയാണ്. 10 ഗ്രാമിന് 1,091 രൂപയിലും, കിലോയ്ക്ക് 1,09,100 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോള വിപണിയില്‍ സ്വര്‍ണ്ണം മുന്നേറ്റം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണ്ണവിലയില്‍ 0.26% വര്‍ധന കണ്ടു. അതായത് സ്വര്‍ണ്ണം ഔണ്‍സിന് 8.18 ഡോളര്‍ വര്‍ധിച്ച് 3,212.01 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.






