Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്വർണവില വീണ്ടും ഇടിഞ്ഞു; കുറഞ്ഞത് ​ഗ്രാമിന് 100 രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില രണ്ടാമതും ഇടിഞ്ഞു. ഗ്രാമിന് 100 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,710 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 800 രൂപയുടെ കുറവുണ്ടായി. ഒരു പവന് ഇപ്പോൾ വില 1,13,360 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായി. ഗ്രാമിന് 11,645 രൂപയായും പവന് 93,160 രൂപയായുമായിട്ടാണ് വില കുറഞ്ഞത്.

ഇന്ന് രാവിലെ സ്വര്‍ണത്തിന് നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയായിരുന്നു. പവന് 15 രൂപ കുറഞ്ഞ് 14,270 രൂപയായിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചക്ക് വീണ്ടും കുറഞ്ഞിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് 0.3 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,362.60 ഡോളറായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സും 0.6 ശതമാനം താഴ്ന്ന് 4,400.20 ഡോളറിലെത്തി. പശ്ചിമേഷ്യൻ യുദ്ധം എണ്ണവിലയിലും അതുവഴി പണപ്പെരുപ്പത്തിലും ഉണ്ടാക്കുന്ന സ്വാധീനമാണ് വിപണി പ്രധാനമായും നിരീക്ഷിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix