Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധന; പവന് 99000 രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 800 രൂപ കൂടി 99,200 രൂപയും ഗ്രാമിന് 100 രൂപ കൂടി 12,400 രൂപയുമായി. ഈ മാസത്തിൽ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് വില 99,000ന് മുകളിൽ കടക്കുന്നത്. ഡിസംബർ 15ന് പവൻ വില 99,280 രൂപയും ഗ്രാമിന് 12,410 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഉയർന്ന സ്വർണനിരക്കായിരുന്നു അത്.

കഴിഞ്ഞ രണ്ടുദിവസമായി സ്വർണവിലയിൽ മാ​റ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ പവന് 98,400 രൂപയും ഗ്രാമിന് 12,300 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ ഒമ്പതിനായിരുന്നു. അന്ന് പവന് 94,920 രൂപയും ഗ്രാമിന് 11,865 രൂപയുമായിരുന്നു. ഈ മാസം അവസാനിക്കുന്നതോടെ പവൻ വില ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ദർ സൂചിപ്പിച്ചത്.

അതേസമയം, ഉയർന്ന വില കാരണം ഉപഭോക്താക്കൾ 22 കാരറ്റിന് പകരം 18 കാരറ്റ് ആഭരണങ്ങളിലേക്ക് മാറുന്ന പ്രവണതയുണ്ടെന്ന് വിദഗ്‌ദർ ചൂണ്ടിക്കാട്ടുന്നു. വിവാഹ ആവശ്യങ്ങൾക്കായുള്ള വാങ്ങലുകളാണ് വിപണിക്ക് ആശ്വാസം. സമ്മാനങ്ങൾക്കായി 14 കാരറ്റ് ആഭരണങ്ങളാണ് ഇപ്പോൾ ട്രെൻഡിൽ. രൂപയുടെ മൂല്യത്തകർച്ച ഇന്ത്യൻ ഉപഭോക്താക്കൾക്ക് സ്വർണം പ്രിയപ്പെട്ടതാക്കുന്നുണ്ടെങ്കിലും ജുവലറികൾക്ക് സ്റ്റോക്ക് ശേഖരിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer