കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്. വില ഉച്ചക്ക് ശേഷവും കുറഞ്ഞു. പവന് 800 രൂപയുടെ കുറവാണ് ഉച്ചക്ക് ശേഷം രേഖപ്പെടുത്തിയത്. പവന്റെ വില 1,09,320 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 100 രൂപ താഴ്ന്ന് 13,665 രൂപയായിരുന്നു. ഇന്ന് രാവിലെ പവന് 1840 രൂപയും ഗ്രാമിന് 230 രൂപയും കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിയുകയാണ്. യുഎസ് പലിശനിരക്ക് വീണ്ടും ഉയര്‍ന്നേക്കുമെന്ന വിപണി പ്രതീക്ഷ ശക്തമായതോടെയാണ് സ്വര്‍ണവിലയില്‍ കനത്ത ഇടിവുണ്ടായത്. തിങ്കളാഴ്ച സ്വര്‍ണവില മൂന്ന് ശതമാനത്തോളം ഇടിഞ്ഞു. ഇതോടെ ഏഴ് ആഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് സ്വര്‍ണവില എത്തിയത്.
സ്‌പോട്ട് ഗോള്‍ഡ് വില മൂന്ന് ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,156.45 ഡോളറിലെത്തി. ഓഗസ്റ്റ് അഞ്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമാണിത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയും 3.1 ശതമാനം താഴ്ന്ന് 4,188.80 ഡോളറിലെത്തി.സ്വര്‍ണവിലയിലെ ഇടിവിന് പ്രധാന കാരണം യുഎസ് പലിശനിരക്ക് വീണ്ടും ഉയരുമെന്ന പ്രതീക്ഷയും ഡോളര്‍ ശക്തമാകുന്നതുമാണ്. ഇതിനൊപ്പം ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ പണപ്പെരുപ്പ ആശങ്കയും ശക്തമായിട്ടുണ്ട്.














