Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നടി രാകുൽ പ്രീതിന്റെയും ഭർതൃപിതാവിന്റെയും ഓഫീസുകളിൽ ആദായനികുതി റെയ്ഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ബോളിവുഡ് നടി രാകുൽ പ്രീത് സിംഗ്, ഭർതൃപിതാവും ചലച്ചിത്ര നിർമാതാവുമായ വഷു ഭഗ്നാനി, പനോരമ സ്റ്റുഡിയോ എന്നിവരുമായി ബന്ധപ്പെട്ട മുംബൈയിലെ വിവിധ കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. ഫണ്ട് ഇടപാടുകളുമായി ബന്ധപ്പെട്ട സംശയത്തെ തുടർന്ന് 12 ഇടങ്ങളിലാണ് പരിശോധന നടന്നത്.

ചലച്ചിത്ര നിർമാണ പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന്റെ മറവിൽ പണം വിദേശത്തേക്ക് മാറ്റിയിട്ടുണ്ടോയെന്നാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. സാമ്പത്തിക രേഖകളും ബാങ്ക് ഇടപാടുകളും വിദേശത്തേക്ക് നടത്തിയതായി പറയപ്പെടുന്ന ഇടപാടുകളുടെ വിവരങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.

അതേസമയം, പരിശോധനയിൽ നികുതി നിയമലംഘനം കണ്ടെത്തിയതായി ആദായനികുതി വകുപ്പ് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പരിശോധനകൾ തുടരുകയാണ്.

വഷു ഭഗ്നാനിയുടെ മകനും നിർമാതാവുമായ ജാക്കി ഭഗ്നാനിയാണ് രാകുൽ പ്രീത് സിംഗിന്റെ ഭർത്താവ്. ഭഗ്നാനി കുടുംബത്തിന്റെ സിനിമാ നിർമാണ കമ്പനിയാണ് പൂജ എന്റർടൈൻമെന്റ്.

അതേസമയം, രാകുൽ പ്രീത് സിംഗിന്റെ സഹോദരൻ അമൻ പ്രീത് സിംഗുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലും നേരത്തെ അന്വേഷണം നടന്നിരുന്നു. 2025 ഡിസംബർ 19ന് നടന്ന പരിശോധനയിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും കൊക്കെയ്നും എംഡിഎംഎയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ കേസിൽ അമൻ പ്രീത് സിംഗിന്റെ പങ്കും പൊലീസ് അന്വേഷിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix