സംസ്ഥാനത്ത് സ്വര്‍ണവിലയ്ക്ക് ഹാട്രിക് ബ്രേക്ക്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നത്. ഒരു ഗ്രാം സ്വർണത്തിന് 9275 രൂപയും പവന് 74,200 രൂപയുമാണ്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 7615 രൂപയാണ്. വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 122 രൂപ നിരക്കിലാണ് വ്യാപാരം.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഈ മാസം ഒന്‍പതാം തീയതി മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. പിന്നീട് വില കുറഞ്ഞതല്ലാതെ വര്‍ധനവുണ്ടായില്ല. ഒരാഴ്ചയ്ക്കിടെ 1500ലധികം രൂപയാണ് കുറഞ്ഞത്.






