സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ട് ചെയ്യും,സിപിഐഎം പിന്തിരിപ്പന്‍ പാര്‍ട്ടി:വി ഡി സതീശന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍:സിപിഐഎം ജീവിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.പുരോഗമന രാഷ്ട്രീയ കക്ഷിയെന്ന് പറയും.പക്ഷെ ഇപ്പോഴും പിന്തിരിപ്പന്‍ പാര്‍ട്ടിയാണ് സിപിഐഎം.സിപിഐഎം നേതാക്കള്‍ ക്രിമിനലുകള്‍ക്ക് കുടപിടിക്കുന്നു.ബോംബ് നിര്‍മ്മിച്ചത് യുഡിഎഫ് പ്രവര്‍ത്തരെ ലക്ഷ്യമിട്ടാണെന്നും മുഖ്യമന്ത്രി ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

മാടായിയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ചെടിച്ചട്ടികൊണ്ട് തല്ലിച്ചതച്ചപ്പോള്‍ മുഖ്യമന്ത്രി അക്രമികളെ പ്രോത്സാഹിപ്പിച്ചു.ബോംബ് നിര്‍മ്മിച്ചവരെയും മുഖ്യമന്ത്രി രക്ഷിക്കുകയാണ്.ജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ബോംബ് ഉണ്ടാക്കിയത്.ബോംബ് നിര്‍മ്മാണത്തില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്.സ്പെഷ്യല്‍ ബ്രാഞ്ച്,ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഒളിപ്പിച്ചുവെച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഇരട്ട വോട്ട് പരാതിയില്‍ നിലപാട് കടുപ്പിച്ച് അടൂര്‍ പ്രകാശ്

സിപിഐഎം പ്രകടന പത്രിക ഇറക്കുന്നത് കണ്ട് തലയില്‍ കൈവെച്ചു പോയി.ആകെ 19 സീറ്റിലാണ് മത്സരിക്കുന്നത്.ഇവരാണ് പ്രകടന പത്രിക ഇറക്കിയത്.യുഎപിഎ പിന്‍വലിക്കുമെന്ന് സിപിഐഎം പ്രകടന പത്രിക.അതേ നിയമം കൊണ്ട് അലന്‍,താഹ എന്നവര്‍ക്കെതിരെ കേസെടുത്തവരാണ് എല്‍ഡിഎഫ്.തീവ്രവലതുപക്ഷ നിലപാടാണ് മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമുള്ളത്.പൂച്ചയ്ക്ക് പ്രസവിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കേരള ഖജനാവാണ്.ഒരു പണിയും നടക്കാത്ത സ്ഥലമാണ് കേരള ഖജനാവെന്നും വി ഡി സതീശന്‍ പരിഹസിച്ചു. നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യും.അത് യുഡിഎഫിനോ ഷാഫി പറമ്പിലിനോ കിട്ടുന്ന വോട്ടല്ല.അത് പിണറായിക്ക് എതിരെയുള്ള വോട്ടാണെന്നും പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.