Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിൻഡോസിനായി പുതിയ ആപ്പുമായി ഗൂഗിൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാലിഫോർണിയ: ടെക് ഭീമനായ ഗൂഗിൾ വിൻഡോസ് ഉപയോക്താക്കൾക്കായി ഒരു പുതിയ പരീക്ഷണാത്മക ആപ്പ് അവതരിപ്പിച്ചു.’ഗൂഗിൾ ആപ്പ് ഫോർ വിന്ഡോ’ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് വെബ് തിരയലിനൊപ്പം, കമ്പ്യൂട്ടറിൽ സേവ് ചെയ്‌തിരിക്കുന്ന ഫയലുകൾ, ഗൂഗിൾ ഡ്രൈവിലെ ഡോക്യുമെന്റുകൾ, ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകൾ എന്നിവയും വേഗത്തിൽ കണ്ടെത്താൻ സഹായിക്കും.

ഗൂഗിള്‍ സെർച്ച് ലാബുകളുടെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്ന ഈ ആപ്പ് ജോലിയിൽ തടസ്സമില്ലാതെ വേഗത്തിലും എളുപ്പത്തിലും തിരയൽ അനുഭവം നൽകുമെന്ന് കമ്പനി അറിയിച്ചു. മാക്‌ഒഎസിലെ Spotlight Search നെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ ഇന്റർഫേസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഗൂഗിൾ അക്കൗണ്ടിലൂടെ സൈൻ ഇൻ വേണം. Alt + Space ഷോർട്ട്കട്ട് ഉപയോഗിച്ച് ആപ്പ് തുറക്കാം. തുറന്ന സെർച്ച് ബാറിൽ ഫയലുകളോ വെബ് ഫലങ്ങളോ ഏതുമാകട്ടെ തിരയാം. ഉപയോക്താക്കൾക്ക് സൗകര്യാർത്ഥം ഡെസ്ക്‌ടോപ്പിൽ സെർച്ച് ബാർ സ്ഥിരമായി നിലനിർത്താനുമാകും.

ഡാർക്ക് മോഡ് ഉൾപ്പെടെ രാത്രിയിൽ ജോലി ചെയ്യുന്നവർക്കായി പ്രത്യേക ഓപ്ഷനുകളും ഇതിലുണ്ട്. കൂടാതെ, AI Mode സജ്ജീകരണം വഴി ഗൂഗിൾ സെർച്ച് പോലെ വിശദമായ മറുപടികളും ലഭിക്കും. ആവശ്യാനുസരണം AI Mode പ്രവർത്തനരഹിതമാക്കാനും ഷോർട്ട്കട്ടുകൾ മാറ്റിനിർണ്ണയിക്കാനും കഴിയും.

ന്യൂസ്, ഇമേജുകൾ, വീഡിയോകൾ, ഷോപ്പിംഗ് എന്നീ വിഭാഗങ്ങൾക്കിടയിൽ എളുപ്പത്തിൽ മാറാവുന്ന ടാബുകളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ ക്രോമിനെപ്പോലെ തന്നെ ഇൻസ്റ്റാൾ ചെയ്യാവുന്ന ഈ ആപ്പ് നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ലഭ്യമാകുന്നത്.

Recent News

Advertisement
WhiteswanTV Footer