ഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിയിൽ പ്രതികരിക്കാതെ കേന്ദ്ര സർക്കാർ. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെൻ്റ് നോട്ടീസിൽ ധൻകറുടെ നീക്കം സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. രാജിക്ക് പിന്നിൽ മറ്റു കാരണങ്ങൾ ഉണ്ടോ എന്ന് സർക്കാർ വൃക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഉപരാഷ്ട്രപതിയുടെ രാജി ഞെട്ടിക്കുന്നതാണെന്ന് സിപിഎമ്മും കോൺഗ്രസും പ്രതികരിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജഗദീപ് ധൻകർ ഇന്നലെ അപ്രതീക്ഷിതമായി രാജിവെച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് രാജിക്കത്ത് നൽകിയത്. പുതിയ ഉപരാഷ്ട്രപതിയായി ശശി തരൂർ അടക്കമുള്ളവരുടെ പേര് പരിഗണിക്കുന്നതായുള്ള അഭ്യൂഹങ്ങളും ഉയർന്നു.






