മലപ്പുറം: സബ് രജിസ്റ്റർ ഓഫീസ് ബ്രിട്ടീഷ് ഗവൺമെന്റിന്റെ കാലത്ത് തിരൂർ സബ് ജയിലിന്റെ രണ്ട് സെല്ലുകൾ വിട്ടു നൽകി കൊണ്ടാണ് 1910 ൽ നിലവിൽ വന്നത് മലബാറിൽ തന്നെ പ്രധാനപ്പെട്ട രജിസ്റ്റർ ഓഫീസുകളിൽ ഒന്നായിരുന്നു ഇത് കാലപ്പഴക്കം കാരണം നിലം പൊത്താറായപ്പോഴാണ് നാലുവർഷം മുമ്പ് രജിസ്റ്റർ ഓഫീസ് ഒരു വാടക കെട്ടിടത്തിലേക്ക് മാറിയത് ഇപ്പോഴും ദുരവസ്ഥയാണ് പ്രായം ചെന്നവർക്കും ഭിന്നശേഷിക്കാർക്കും ഓഫീസിന്റെ മുകളിലേക്ക് കയറി ചെല്ലുവാനും താഴെയിറങ്ങുവാനും വളരെയധികം പ്രയാസപ്പെടുകയാണ് സർക്കാറിന്റെ കൈവശം ഓഫീസ് തുടങ്ങുവാനുള്ള ഭൂമി ഇല്ലാത്തതുകൊണ്ട്ണ് ഇത്രയും കൊല്ലം കടന്നു പോയത്.
കൂട്ടത്തിൽ അബ്ദുൽ അസീസിന്റെ ഇടപെടൽ മൂലം. തവരം കുന്നത്ത് അബ്ദുൽ അസീസ് തിരൂർ മുൻസിപ്പാലിറ്റിയിൽ അഞ്ചുസെന്റ് സ്ഥലം രജിസ്റ്റർ ഓഫീസ് കെട്ടിടം പണിയുന്നതിനായി സൗജന്യമായി സർക്കാറിന് വിട്ടുകൊടുത്തു. രജിസ്റ്റർ ഓഫീസ് വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും സ്ഥലം എംഎൽഎയുടെയും രജിസ്റ്റർ ജനകീയ സമിതിയുടെയും ഇടപെടൽ മൂലം ഫെബ്രുവരിയിൽ ആദ്യവാരത്തിൽ തന്നെ അതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും എന്ന് ജനകീയ സമിതി യോഗത്തിൽ തിരൂർ സബ് രജിസ്ട്രാൾ അറിയിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട തിരൂർ മുനിസിപ്പാൽ വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി യോഗത്തിൽ സ്വീകരണം നൽകി. കൂട്ടത്തിൽ അബ്ദുൽ അസീസ് അധ്യക്ഷൻ വഹിച്ചു. ജനകീയസഭാംഗങ്ങളായ. പിമ്പുറത്ത് ശ്രീനിവാസൻ. റഫീഖ് മീനടത്തൂർ. പി പി അബ്ദുറഹ്മാൻ. ജമാൽ ഹാജി തിരൂർ. സബ് രജിസ്ട്രാൾ. ജെ എസ് മനു സ്വാഗതവും. ഹെഡ് ക്ലർക്ക്. എം കെ ആനന്ദ് കുമാർ നന്ദിയും പറഞ്ഞു.






