സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: റോഡ് സുരക്ഷാ സംസ്കാരം സമൂഹത്തിൽ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും മോട്ടോർ വാഹന വകുപ്പും കൈകോർക്കുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മാതൃകയിൽ രൂപകൽപ്പന ചെയ്ത ‘റോഡ് സേഫ്റ്റി കേഡറ്റ്’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം മാവേലിക്കരയിൽ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പദ്ധതിയുടെ പൈലറ്റ് റൺ മാവേലിക്കര താലൂക്കിലെ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സ്കൂളിൽ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇവിടെ പരിശീലനം നേടിയ 30 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടന ദിനത്തിൽ നടക്കും.

കുട്ടികളിലൂടെ സുരക്ഷിതമായ കേരളം നിർമ്മിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ക്ലാസ് മുറികളിൽ നിന്ന് തന്നെ റോഡ് സുരക്ഷാ ബോധവും സംസ്കാരവും വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി, വരാനിരിക്കുന്ന അധ്യയന വർഷം മുതൽ സംസ്ഥാന വ്യാപകമാക്കും. ആദ്യഘട്ടത്തിൽ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് മുൻഗണന നൽകി ഓരോ വിദ്യാഭ്യാസ ജില്ലയിലും തെരഞ്ഞെടുത്ത ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഒരു ബാച്ചിൽ 15 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളും ഉൾപ്പെടെ 30 വിദ്യാർത്ഥികളായിരിക്കും. 15 മണിക്കൂർ പഠന ക്ലാസുകൾ, 5 മണിക്കൂർ പ്രവൃത്തിപരിചയം, 10 മണിക്കൂർ ശാരീരിക പരിശീലനം എന്നിവ ഉൾപ്പെടുന്നതാണ് സിലബസ്.

റോഡ് നിയമങ്ങൾക്കൊപ്പം അഗ്‌നിശമന സേനയുമായി സഹകരിച്ച് ട്രോമാ കെയർ, പ്രഥമ ശുശ്രൂഷ, ലഹരിവിരുദ്ധ പ്രവർത്തനം, നീന്തൽ എന്നിവയിലും പരിശീലനം നൽകും. കെഎസ്ആർടിസി വർക്ക്‌ഷോപ്പുകൾ വഴി സാങ്കേതിക പ്രവൃത്തിപരിചയവും ലഭ്യമാക്കും. സ്കൂൾ വാനുകളിൽ സേഫ്റ്റി കോർഡിനേറ്റർമാരായി പ്രവർത്തിക്കാനും, സ്കൂൾ പരിസരങ്ങളിലെ ഗതാഗത നിയന്ത്രണത്തിനും കേഡറ്റുകളെ വിനിയോഗിക്കും. കൂടാതെ, റോഡ് അപകടങ്ങളുടെ കാരണങ്ങൾ വിലയിരുത്തുന്നതിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനും കേഡറ്റുകൾക്ക് പങ്കാളിത്തമുണ്ടാകും.

ചുവപ്പിൽ കറുപ്പ്-മഞ്ഞ വരകളുള്ള ടീഷർട്ട്, കറുത്ത പാന്റ്സ്, ഷൂസ്, മെറൂൺ ക്യാപ് എന്നിവയാണ് കേഡറ്റുകളുടെ യൂണിഫോം. പദ്ധതിക്കായി കെആർഎസ്എ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ സർട്ടിഫിക്കറ്റും ഗ്രേസ് മാർക്കും നൽകുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വിജയ് യെ പൂട്ടാൻ ഈ വിവാദം പോരാ

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ടിവികെ അധ്യക്ഷൻ വിജയ്ക്കും നടി തൃഷയ്ക്കും എതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ രംഗത്തെത്തിയിരിക്കുകയാണ്. വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വിജയ് വീട്ടിൽ

Read More »

വൈകിയതിന് പരീക്ഷാകേന്ദ്രത്തിൽ കയറ്റിയില്ല; 10-ാംക്ലാസുകാരി ട്രെയിനിൽനിന്ന് ചാടി ജീവനൊടുക്കി

പട്‌ന: വൈകിയെത്തിയതിനെ തുടർന്ന് പരീക്ഷാകേന്ദ്രത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ ദുഃഖത്തിൽ പത്താം ക്ലാസുകാരി ജീവനൊടുക്കി. ബിഹാറിലെ മസൗർഹിയിലാണ് സംഭവം. കോമൾ കുമാരി എന്ന വിദ്യാർഥിനിയാണ് ട്രെയിനിൽനിന്ന് ചാടി ജീവനൊടുക്കിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. രാവിലെ ഒൻപതുമണിയായിരുന്നു പരീക്ഷാകേന്ദ്രത്തിലെ

Read More »

കെ.സി വേണുഗോപാലിന് ഇപ്പോൾ അടുക്കള കയറാൻ മാത്രമാണ് സമയം ; പരിഹാസവുമായി മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രീതികളെയും കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങളെയും രൂക്ഷമായി പരിഹസിച്ച് വി. ശിവൻകുട്ടി. അടുക്കളയിൽ കയറിപ്പോകുന്നത് കണ്ടാൽ തോന്നും ആദ്യമായിട്ടാണ് കപ്പ കാണുന്നതെന്ന്. കപ്പയ്ക്കും അടുക്കളയ്ക്കും മത്തിക്കും

Read More »

വയനാട്ടിൽ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; ബന്ധുവും അയൽക്കാരനും അറസ്റ്റിൽ

കൽപറ്റ: വയനാട്ടിൽ പീഡനത്തിന് ഇരയായ 16 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ബന്ധുവും അയൽവാസിയുമായ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read More »

നടൻ അൽക്കു എക്‌സൈസ് പിടിയിൽ ; ആക്ഷൻ ഹീറോ ബിജു’വിലെ താരമാണ് അൽക്കു

കൊച്ചി: ജൂനിയർ ആർട്ടിസ്റ്റായ തിരൂർ സ്വദേശി അൽക്കു എന്ന ഷെഫീഖിനെയാണ് 52 ലിറ്റർ മദ്യവുമായി എക്‌സൈസ് അറസ്റ്റ്‌ചെയ്തത്. 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 58 കുപ്പി ബിയറും ഇയാളിൽനിന്ന് പിടികൂടി. പ്രതിയുടെ കാറും

Read More »

ബെംഗളൂരുവിൽ അമിതവേഗത്തിൽ വന്ന ബൈക്കിടിച്ചു അപകടം;ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഓഫീസിന് മുന്നിലെ ഹോട്ടലിലേക്ക് ഉച്ചഭക്ഷണം കഴിക്കാനായി പോകവെ അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം.കേമ്പെഗൗഡ സ്വദേശിയായ 27 കാരി യോഗേശ്വരിയാണ് മരിച്ചത്. ഉച്ചഭക്ഷണം കഴിക്കാനായി ഓഫീസിന് മുന്നിലെ ഹോട്ടലിലേക്ക് സഹപ്രവർത്തകയ്ക്കൊപ്പം

Read More »
Advertisement