കോട്ടയം : ഒരു നാടിന്റെ അറിവിനെ നയിച്ച കോട്ടയം നട്ടാശ്ശേരി പുത്തേട്ട് ഗവ .യു പി സ്‌കൂള്‍ ശതോത്തര രജത ജൂബിലെ നിറവിലേക്ക്. ഇതിനോടനുബന്ധിച്ചുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശനിയാഴ്ച നടന്നു. സ്‌കൂള്‍ സ്ഥാപിതമായിട്ട് 125 വര്‍ഷം പൂര്‍ത്തിയാവുന്നത് ഒരു നാടിന്റെ ആഘോഷമായി. . ഇവിടെ പഠിച്ചിറങ്ങിയ എല്ലാവരുടേയും സാന്നിദ്ധ്യവും 125 ാം വാഷിക ആഘോഷങ്ങളില്‍ ഉണ്ടാവണം എന്ന ലക്ഷ്യത്തോടെയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നത്.
മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും അവരുടെ അനുവാദത്തോടെ ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി. പല കാലഘട്ടങ്ങളിലായി ഇവിടെ പഠിച്ച് കടന്നു പോയ ഒരു കൂട്ടം ആളുകള്‍ ഇവിടെ എത്തിച്ചേരുമ്പോള്‍ പരസ്പരം കാണുന്നതിനും സന്തോഷം പങ്കുവെക്കുന്നതിനും സ്‌കൂളിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ തിരിച്ചു കൊണ്ടുവരുന്നതിനും സാധിച്ചു.
2026 ഫെബ്രുവരി മാസത്തില്‍ ശതോത്തര രജത ജൂബിലി സമ്മേളനം നടത്തണം എന്നാണ് ലക്ഷ്യം വെക്കുന്നത്. അതിനായി ക്രമീകരണങ്ങള്‍ നടക്കുന്നു്. അത്ങ്ങനെ നടത്തണമെന്ന് എല്ലാവരും ഒരുമിച്ചിരുന്ന് ഒരു തീരുമാനത്തിലെത്തേണ്ടതുണ്ട്. . നിലവില്‍ ഒരു ചെറിയ കമ്മറ്റി ഇതിനായി രൂപീകരിച്ചിട്ടുണ്ടെന്ന് പ്രഥമ അധ്യാപിക ജാന്‍സി പി ജോണ്‍ പറഞ്ഞു.










