Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുത്തശ്ശിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം; ചെറുമകന് ജീവപര്യന്തം തടവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: വല്ലച്ചിറ കടലശ്ശേരിയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ചെറുമകന് കോടതി ശിക്ഷ വിധിച്ചു. ഊമ്മൻപിള്ളി വീട്ടിൽ കൗസല്യ (78)യെ കൊലപ്പെടുത്തിയ കേസിലാണ് ഗോകുൽ (കണ്ണൻ–36) കുറ്റക്കാരനായി കണ്ടെത്തപ്പെട്ടത്.

സ്വർണ്ണാഭരണങ്ങൾ കവർന്നെടുക്കുന്നതിനായാണ് പ്രതി മുത്തശ്ശിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജീവപര്യന്തം തടവിനൊപ്പം 12 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. കമനീസ് ആണ് ശിക്ഷ പ്രഖ്യാപിച്ചത്.

2022 ഫെബ്രുവരി 25-നാണ് സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന കൗസല്യയുടെ വീട്ടിൽ കയറിയ പ്രതി, കിടന്നിരുന്ന അവരെ തലയിണ മുഖത്തമർത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ആഭരണങ്ങൾ കവർന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

ചേർപ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്‌പെക്ടർ ടി.വി. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 24 സാക്ഷികളെയും നിരവധി രേഖകളും വസ്തുതകളും കോടതിയിൽ ഹാജരാക്കി. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്.

Recent News

Advertisement
WhiteswanTV Footer