Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലാലേട്ടനും ചെയിൻസ്മോക്കേഴ്സും സോഷ്യൽ മീഡിയയെ ആവേശത്തിലാഴ്ത്തി ആ സർപ്രൈസ് കൂടിക്കാഴ്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മേരിക്കൻ മ്യൂസിക് സെൻസേഷൻ ചെയിൻസ്മോക്കേഴ്സും മലയാളത്തിന്റെ വിശ്വനക്ഷത്രം മോഹൻലാലും ഒരേ ഫ്രെയിമിലെത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള ഡിജെ ഇരട്ടകളായ ആൻഡ്രൂ ടാഗർട്ടും അലക്സ് പാലും ലാലേട്ടനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചതോടെ സംഗീത-സിനിമാ ലോകം ഒരുപോലെ ആവേശത്തിലായി. ടെക്സസിലെ ഡള്ളസിൽ നടക്കുന്ന തങ്ങളുടെ ഷോയ്ക്ക് മുന്നോടിയായാണ് ഇവർ മോഹൻലാലിനെ കണ്ടുമുട്ടിയത്. “ഡള്ളസിലെ ഷോയ്ക്ക് മുൻപ് ഞങ്ങൾക്ക് പുതിയൊരു സുഹൃത്തിനെ ലഭിച്ചു” എന്ന കൗതുകകരമായ ക്യാപ്ഷനോടെയാണ് ഇവർ ചിത്രം പോസ്റ്റ് ചെയ്തത്.

ചിത്രത്തിൽ ഇളംനീല ഷർട്ടും നീല ഡെനിം ജീൻസും ധരിച്ച് അതീവ സ്റ്റൈലിഷ് ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. വെള്ള ടി-ഷർട്ട് ധരിച്ച ഡിജെ ഇരട്ടകൾക്ക് നടുവിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന ലാലേട്ടന്റെ ചിത്രം ആരാധകർ നിമിഷങ്ങൾക്കകം ഏറ്റെടുത്തു. ഇതാദ്യമായാണ് ലോകപ്രശസ്തരായ ഈ ഇലക്ട്രോണിക് ഡിജെ താരങ്ങൾ ഒരു ഇന്ത്യൻ നടനൊപ്പമുള്ള ചിത്രം തങ്ങളുടെ ഔദ്യോഗിക പേജിൽ പങ്കുവെക്കുന്നത്.
ഈ അപ്രതീക്ഷിത കൂടിച്ചേരലിന് താഴെ രസകരമായ കമന്റുകളുടെ പ്രവാഹമാണ്.

ജിടിഎ 6 പുറത്തിറങ്ങുന്നതിന് മുൻപ് ലാലേട്ടനേയും ചെയിൻസ്മോക്കേഴ്സിനെയും ഒന്നിച്ച് കാണാൻ കഴിഞ്ഞുവെന്നും, മൾട്ടിവേഴ്സ് യാഥാർത്ഥ്യമായെന്നുമൊക്കെയാണ് ആരാധകർ കുറിക്കുന്നത്. നിങ്ങൾ കണ്ടുമുട്ടിയത് ഒരു യഥാർത്ഥ ഇതിഹാസത്തെയാണെന്ന് അന്താരാഷ്ട്ര സംഗീതജ്ഞരെ ഓർമ്മിപ്പിക്കാനും സിനിമാപ്രേമികൾ മറന്നില്ല. എമ്പുരാൻ ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളുടെ തിരക്കുകൾക്കിടയിലുള്ള മോഹൻലാലിന്റെ ഈ വിദേശയാത്രയിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷമായി ഈ കൂടിക്കാഴ്ച മാറിക്കഴിഞ്ഞു.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer