Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കരയാക്രമണം ശക്തം; ലക്ഷ്യം നേടുംവരെ യുദ്ധം തുടരുമെന്ന് നെതന്യാഹു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗസ്സ സിറ്റി: ഗസ്സ സിറ്റിയിൽ ഇസ്രായേൽ നടത്തിയ കരയാക്രമണങ്ങൾ രൂക്ഷമായതോടെ ആയിരങ്ങൾക്ക് മരണഭീതിയാണ്. നഗരമൊട്ടാകെ വ്യോമാക്രമണം തുടരുകയാണ്, ഇന്നലെ മാത്രം 57 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രത്യേകിച്ച് അൽ സവൈദിലെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. ആശുപത്രികളെയും ലക്ഷ്യമിട്ട് ആക്രമണം നടക്കുകയാണെന്ന് റിപ്പോർട്ട്.

ലോക രാജ്യങ്ങളുടെ എതിർപ്പ് തള്ളി ഗസ്സയിൽ ലക്ഷ്യം നേടുന്നത് വരെ യുദ്ധം തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഗസ്സയിൽ യുദ്ധവിരാമം ഉടൻ ഉണ്ടായേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അഡ്മിനിസ്റ്റർ ചെയ്ത വെസ്റ്റ് ബാങ്കിനെ ഇസ്രായേലിന്റെ ഭാഗമാക്കാൻ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. നെതന്യാഹുവുമായി വൈറ്റ് ഹൗസിൽ ചർച്ച നടക്കാനിരിക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ആയുധം അടിയറവെക്കാനുള്ള ആഹ്വാനത്തെ ഹമാസ് തള്ളി. പോരാട്ടം ഫലസ്തീൻ ജനതയുടെ ദേശീയവും ധാർമികവുമായ ഉത്തരവാദിത്തമാണെന്ന് ഹമാസ് പ്രസ്താവനയിൽ അറിയിച്ചു. അബ്ബാസിന്റെ നിലപാട് ഫലസ്തീൻ ജനതയുടെ സ്വയംനിർണായവകാശത്തെ ഹനിക്കുന്നതാണെന്ന് ഹമാസ് കുറ്റപ്പെടുത്തി.

അതേസമയം, ഫലസ്തീൻ അതോറിറ്റിക്ക് 90 മില്യൺ ഡോളറിന്റെ പ്രത്യേക ഫണ്ട് അനുവദിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. യെമനിലെ ഹൂതികൾ കഴിഞ്ഞ ദിവസം ഈലാത്തിൽ നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടിയായി തലസ്ഥാന സൻആയിൽ ഇസ്രായേൽ ബോംബ് ആക്രമണം നടത്തി; 8 പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, 142 പേർക്ക് പരിക്കേറ്റു. ഗസ്സിന് പിന്തുണ നൽകുന്ന ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയുടെ സുരക്ഷക്കായി സ്പെയിനും ഇറ്റലിയും കപ്പലുകൾ അയയ്ക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix