Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗില്ലെയ്ൻ ബാരെ സിൻഡ്രോം; ആന്ധ്രയിൽ ഒരാൾ കൂടി മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുണ്ടൂർ: ആന്ധ്രപ്രദേശിൽ ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരാൾ കൂടി മരിച്ചു. 45 വയസ് പ്രായമുള്ള കമലമ്മയാണ് മരിച്ചത്. പ്രകാശം ജില്ലയിലെ കൊമറോൾ മണ്ഡൽ സ്വദേശിയാണ് ഇവർ. ഗുണ്ടൂർ സർക്കാർ ജനറൽ ആശുപത്രിയിൽ ഞായറാഴ്ചയാണ് ഇവർ മരിച്ചത്. കഴിഞ്ഞ ആഴ്ച തുടക്കത്തിൽ ശ്രീകാകുളം സ്വദേശിയായ 10 വയസുകാരൻ ഗില്ലെയ്ൻ ബാരെ സിൻഡ്രോം ലക്ഷണങ്ങളോടെ മരിച്ചിരുന്നു. ഗിഡ്ഡലൂർ സർക്കാർ ആശുപത്രിയിൽ നിന്നാണ് ഇവരെ ഗുണ്ടൂരേക്ക് എത്തിച്ചത്.

ഫെബ്രുവരി 3ന് രോഗബാധ സ്ഥിരീകരിച്ച കമലമ്മ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഫെബ്രുവരി 10 മുതൽ വെന്റിലേറ്റർ സഹായത്തോടെയാണ് ഇവർ കഴിഞ്ഞിരുന്നത്. ഇവരുടെ ആരോഗ്യ സ്ഥിതി മോശമാവുകയും ഞായറാഴ്ച മൂന്ന് തവണ ഹൃദയാഘാതം സംഭവിക്കുകയും ചെയ്തതിനേ തുടർന്നാണ് മരണം സംഭവിച്ചത്. ഇതിന് പിന്നാലെ കമലമ്മയുടെ ഗ്രാമത്തിൽ ശുചീകരണ ജോലികൾ സർക്കാർ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ജല മലിനീകരണമാണ് രോഗത്തിനുള്ള പ്രാഥമിക കാരണമായി നിരീക്ഷിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer