സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പഞ്ചാബ് കിംഗ്‌സിനെ തളച്ച് ഗുജറാത്ത് ടൈറ്റന്‍സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൊഹാലി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് ജയം.അനായാസം ലക്ഷ്യത്തിലേക്ക് എത്തുമെന്ന് കരുതിയിടത്ത് നിന്ന് അവസാന ഓവര്‍ വരെ ഗുജറാത്തിന് വിജയത്തിനായി കാത്തിരിക്കേണ്ടി വന്നു.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 142 റണ്‍സിന് എല്ലാവരും പുറത്തായി.മറുപടി പറഞ്ഞ ഗുജറാത്ത് 19.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

മികച്ച തുടക്കമാണ് മത്സരത്തില്‍ പഞ്ചാബിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 52 റണ്‍സ് വന്നു.എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണു. സാം കുറാന്‍ 20, പ്രഭ്‌സിമ്രാന്‍ സിംഗ് 35, വാലറ്റത്ത് ഹര്‍പ്രീത് ബ്രാര്‍ 29 എന്നിവരാണ് അല്‍പ്പമെങ്കിലും പോരാട്ടം കാഴ്ചവെച്ചത്.നാല് വിക്കറ്റെടുത്ത സ്പിന്നര്‍ സായി കിഷോര്‍ പഞ്ചാബിനെ തകര്‍ത്തു.

പരസ്യ പ്രചാരണം ഇനി മൂന്നുനാള്‍ കൂടി;വെള്ളിയാഴ്ച വിധിയെഴുതും

മറുപടി പറഞ്ഞ ഗുജറാത്ത് വേഗത്തില്‍ ലക്ഷ്യത്തിലേക്ക് നീങ്ങി.എന്നാല്‍ ശുഭ്മന്‍ ഗില്‍ പുറത്തായതോടെ വലിയ തകര്‍ച്ചയെയാണ് നേരിട്ടത്. ഗില്‍ 35, സായി കിഷോര്‍ 31 എന്നിങ്ങനെ സംഭാവന ചെയ്തു.അവസാന നിമിഷം കടുപ്പമായ മത്സരം രാഹുല്‍ തെവാട്ടിയയുടെ പോരാട്ടത്തില്‍ ഗുജറാത്ത് പിടിച്ചെടുത്തു.18 പന്തില്‍ ഏഴ് ഫോറുള്‍പ്പടെ 36 റണ്‍സുമായി തെവാട്ടിയ പുറത്താകാതെ നിന്നു.പഞ്ചാബിനായി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലാണ് മത്സരം കടുപ്പമാക്കിയത്.ലയാം ലിവിങ്‌സ്റ്റോണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.