പത്തനംതിട്ട: പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ പരിശോധനയ്ക്കിടെ തോക്കില്‍ നിന്ന് വെടിപൊട്ടി. തോക്ക് ലോഡ് ചെയ്ത ഉദ്യോഗസ്ഥൻ ഇക്കാര്യം പറയാതെ ആർമർ എസ് ഐക്ക് തോക്ക് കൈമാറുകയായിരുന്നു. എസ് ഐ തറയിലേക്ക് തോക്കുപിടിച്ച് ട്രിഗർ വലിച്ചതോടെ വെടിപൊട്ടുകയായിരുന്നു.
പണത്തിന് കാവല്‍പോകുന്നതിന് മുന്നോടിയായിട്ടാണ് ആര്‍മര്‍ എസ്‌ഐ തോക്കിന്റെ ട്രിഗര്‍ വലിച്ചുനോക്കിയത്. ലോഡ് ചെയ്ത വിവരം അറിയിക്കാതെ മറ്റൊരു ഉദ്യോഗസ്ഥന്‍ തോക്ക് കൈമാറിയതാണ് സംഭവത്തിനടിസ്ഥാനം. എസ്ഐ തറയിലേക്ക് തോക്കുപിടിച്ച് ട്രിഗര്‍ വലിച്ചതോടെ വെടി പൊട്ടുകയും ബുള്ളറ്റ് തറയിൽ തുളഞ്ഞു കയറുകയും ചെയ്തു. എസ്ഐ കൃത്യമായ രീതിയിൽ പരിശോധന നടത്തിയതുകൊണ്ടാണ് അപകടമൊഴിവായത്.
തോക്ക് ലോഡ് ചെയ്തിരിക്കുന്ന വിവരം സാധാരണ രീതിയില്‍ തോക്ക് കൈമാറുമ്പോള്‍ അറിയിക്കേണ്ടതായിരുന്നു. സംഭവത്തിൽ പോലീസ് അന്വേക്ഷണം ആരംഭിച്ചു.






