തൃശൂർ : ഗുരുവായൂർ മുനിസിപ്പാലിറ്റി വികസന രേഖ പ്രകാശനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിൽ നിന്നും വികസന രേഖ ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് ശ്രീ മുഹമ്മദ് യാസിൻ ഏറ്റുവാങ്ങി. ഗുരുവായൂർ രുഗ്മണി റീജൻസിയിലാണ് ചടങ്ങ് നടന്നത്. ഗുരുവായൂർ താനൂർ തീവണ്ടി പാതക്ക് സ്ഥലം ലഭിച്ചാൽ അത് ബിജെപി സർക്കാർ പ്രഭാല്യത്തിൽ വരുത്തുമെന്ന് മുഹമ്മദ് യാസീൻ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് വി ഉണ്ണികൃഷ്ണൻ, തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ വി നിവേദ്ധിത, ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്, ദയാനന്ദൻ മാമ്പുള്ളി, അഡ്വ ജയസൂര്യൻ, രാജൻ തറയിൽ, അനീഷ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.






