Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പകുതി വില തട്ടിപ്പ്: ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പകുതി വില തട്ടിപ്പുകേസിൽ റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർക്കെതിരെ കേസ്. സന്നദ്ധ സംഘടന നൽകിയ പരാതിയിലാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. പ്രസ്തുത കേസിലെ മൂന്നാം പ്രതിയാണ് സി.എൻ രാമചന്ദ്രൻ. ഇമ്പ്ലിമെന്റിങ് ഏജൻസിയായ അങ്ങാടിപ്പുറം കെഎസ്എസിന്റെ പ്രസിഡന്റ് നൽകിയ പരാതിയിലാണ് കേസ്. എൻജിഒ ഫെഡറേഷന്റെ ഉപദേശക സമിതി അംഗമായിരുന്നു ജസ്റ്റിസ്. സി.എൻ രാമചന്ദ്രൻ നായർ.

പകുതി വില തട്ടിപ്പിൽ കോഴിക്കോട് ജില്ലയിൽ ജനശ്രീ മിഷൻ വഴിയും തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ജനശ്രീ മിഷൻ കോട്ടൂർ മണ്ഡലം ചെയർമാനും കോൺഗ്രസ് നേതാവുമായ പൂനത്ത് മുഹമ്മദലി കൂട്ടുമാവുള്ളതിലിനുമെതിരെ പരാതി നൽകിയിട്ടുണ്ട്. ഹോണ്ട ആക്ടീവ 125 സ്കൂട്ടർ പകുതി വിലക്ക് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായാണ് പരാതി. 64,000 രൂപ ജനശ്രീ ചെയർമാൻ വാങ്ങിയതായും പരാതിയിൽ പറയുന്നു.

Recent News

Advertisement
WhiteswanTV Footer