തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ സൂപ്രണ്ടും നിലവിൽ ന്യൂറോസർജറി വിഭാഗം യൂണിറ്റ് ചീഫുമായ ഡോ. സുനിൽ കുമാറിനെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തു. ചികിത്സയ്ക്കായി എത്തിയ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ചികിത്സക്കെത്തിയ സമയത്ത് സൗഹൃദം സ്ഥാപിച്ച ശേഷം പിന്നീട് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. 2023 മുതൽ ഇയാളുമായി ബന്ധമുണ്ടായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.






