Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊയ്ത്തുമേള സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചൊവ്വന്നൂർ കലശമല ആര്യലോക് ആശ്രമത്തിന്റെ നേതൃത്വത്തിൽ കൃഷിയുടെ താളം പിഴക്കാതിരിക്കാനും കുട്ടികളിലും സമൂഹത്തിലും കാർഷിക അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട് ‘കൊയ്ത്തുമേള’ സംഘടിപ്പിച്ചു. പോർക്കുളം കാഞ്ഞിരപ്പാടത്ത് ആശ്രമം സമ്പൂർണ്ണ ജൈവരീതിയിൽ കൃഷി ചെയ്ത പരമ്പരാഗത നെല്ലിനമായ രക്തശാലിയുടെ വിളവെടുപ്പ് ജനുവരി 23-ന് രാവിലെ 10 മണിക്ക് നടന്നു.

അഭിവന്ദ്യ ഡോ. മാർ യൂലിയോസ് മെത്രാപ്പോലീത്ത കൊയ്ത്തുമേള ഉദ്ഘാടനം ചെയ്തു. മാറുന്ന കാലഘട്ടത്തിൽ കാർഷിക സംസ്കാരത്തിന്റെ പ്രസക്തിയെക്കുറിച്ച് പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതിഷ് സംസാരിച്ചു. പോർക്കുളം കൃഷി ഓഫീസർ സുഷ്‌ന കൃഷി പാഠം പരിപാടിക്ക് നേതൃത്വം നൽകി. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ നാടൻ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള കൊയ്ത്തും മെതിയും നേരിൽ കണ്ടും അനുഭവിച്ചും പരിപാടിയിൽ പങ്കെടുത്തു. ആര്യമഹർഷി, കരീം പന്നിത്തടം, ആര്യനാമിക, വർഗീസ് ചൊവ്വന്നൂർ, വാർഡ് മെമ്പർ രമേശ്, ലാസർ എന്നിവർ ഉൾപ്പെടെ നിരവധി പ്രദേശവാസികൾ സന്നിഹിതരായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix