സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൊച്ചി തീരത്ത് കപ്പൽ അപകടം: കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞാല്‍ തൊടരുതെന്ന് നിര്‍ദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കേരള തീരത്തു നിന്നും 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ കപ്പൽ അപകടം. അറബിക്കടലില്‍ കേരളതീരത്ത് അപകടകരമായ വസ്തുക്കളടങ്ങിയ കാര്‍ഗോകള്‍ ഒഴുകുന്നതായി വിവരം. ഇത്തരത്തില്‍ സംശയാസ്പദകരമായ നിലയിലുള്ള കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടാല്‍ അടുത്തേക്ക് പോകുകയോ ഇതില്‍ സ്പര്‍ശിക്കുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ജനങ്ങൾ ഒരു കാരണവശാലും കണ്ടെയ്നറുകളിൽ തൊടരുതെന്ന് അധികൃതർ അറിയിച്ചു. തീരദേശ നിവാസികൾക്ക് മുന്നറിയിപ്പ് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അപകടകരമായ ഗുഡ്സ് എണ്ണ എന്നിവയാണ് കണ്ടെയ്നറിലുള്ളത്. കപ്പലിൽ നിന്ന് ഗ്യാസ് ഓയിൽ, വെരി ലോ സൾഫർ ഫ്യുവൽ ഓയിൽ എന്നിവ ചോർന്നതായി സംസ്ഥാനം ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തീരത്തേക്ക് കണ്ടെയ്നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി.

ഇന്നലെ വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട കപ്പലാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഒൻപതു പേരെ രക്ഷപ്പെടുത്തിയതായി നേവി ഉദ്യോഗസ്ഥർ ഔദ്ഗ്യോഗികമായി അറിയിച്ചു. കപ്പലിൽ 24 പേരുണ്ടായിരുനെന്നാണ് റിപ്പോർട്ട്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.