കാലടി: ആരോഗ്യ വകുപ്പ് തവനൂർ നിയോജക മണ്ഡലത്തിലെ കാലടി, കണ്ടനകം,പോത്തന്നൂർ പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ ആരോഗ്യ-ശുചീത്വ പരിശോധന നടത്തി.
പഞ്ചായത്ത് പരിശോധന ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ നിർമ്മിക്കുന്നവർക്കും വിതരണം ചെയ്യുന്നവർക്കും വേണ്ട ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന ഫലം, പുകയില രഹിത ബോർഡുകൾ, ശുചിത്വം തുടങ്ങിയ കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങൾക്ക് പൊതു ജനാരോഗ്യ നിയമ പ്രകാരം ഉള്ള ആരോഗ്യ വകുപ്പിന്റെ നോട്ടീസ് നൽകി.
പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും പരിശോധനകൾ ഊർജിതമാക്കുമെന്നും വ്യക്തമായരേഖകളും ശുചിത്വവും ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും എതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സ്വപ്ന സത്യൻ, മേഖല, പ്രവീൺ,ആരോഗ്യ പ്രവർത്തകനായ ഐൻസ്റ്റീൻ വർഗീസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.






