Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടി മേഖലയില്‍ കനത്ത പോളിംങ്ങ്; 50 ശതമാനത്തിലധികം പോളിംങ്ങ് രേഖപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി മേഖലയില്‍ കനത്ത പോളിംങ്ങ്.ഉച്ചക്ക് ഒരു മണിയോടെ 50 ശതമാനത്തിലധികം പോളിംങ്ങ് രേഖപ്പെടുത്തി.ചുരുക്കം ചില സ്ഥലങ്ങളില്‍ വോട്ടിംങ്ങ് മെഷിന്‍ തകരാറിലായെങ്കിലും കേടുപാടുകള്‍ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചെങ്കിലും നോര്‍ത്ത് ചാലക്കുടി പള്ളിയിലെ നഗരസഭ വാര്‍ഡ് 11 ല്‍ മെഷിന്‍ പല തവണ തകരാറിലായത് അവിടെ വലിയ തിരക്കിന് കാരണമായി. ചാലക്കുടി ഹൈസ്‌ക്കുളിലെ വാര്‍ഡ് 25 പോളിംങ്ങ് സ്‌റ്റേഷന്‍ വളരെ പതുക്കെ വോട്ടെടുപ്പ് നടക്കുന്നത് മുലം വോട്ട് ചെയാതെ ആളുകള്‍ മടങ്ങുവാന്‍ കാരണമായി.

മറ്റു പല ബൂത്തുകളിലും വേഗത്തില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ ഇവിടെ വളരെ പതുക്കെയാണ് രാവിലെ മുതല്‍ വോട്ടിംങ്ങ് നടക്കുന്നതെന്ന് പരാതിയുണ്ട്.ശക്തമായ മത്സരം നടക്കുന്ന വാര്‍ഡുകള്‍ 60 ശതമാനവും 70 ശതമാനവും വോട്ടുകള്‍ ഉച്ചയോടെ രേഖപ്പെടുത്തി കഴിഞ്ഞു. മറ്റു അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ വളരെ ശാന്തമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

പോലീസിന്റെ കനത്ത സുരക്ഷയാണ് എല്ലാ പോളിംങ്ങ് സ്‌റ്റേഷനുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിലും വിജയ പ്രതീക്ഷയിലുമാണ് ഇരു മുന്നണികളും എന്‍ഡിഎയും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer