തൃശൂർ: ബിജെപിക്ക് എങ്ങും വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും കുടുതല്‍ സ്ഥലങ്ങളില്‍ വിജയം ഉറപ്പാണെന്നും സിനിമതാരവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ദേവന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. ചാലക്കുടിയില്‍ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പഴയ ബിജെപിയല്ല ഇപ്പോളെന്നും വലിയ മാറ്റമാണ് എല്ലാ തലങ്ങളിലും നടക്കുന്നതന്നും തന്റെ അനുഭവത്തില്‍ നിന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട് 150 ഓളം സ്ഥലങ്ങളില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം വളരെ പോസ്റ്റീവായിരുന്നു.
ജനങ്ങള്‍ ബിജെപിയെ സ്വീകരിക്കുവാന്‍ തയ്യാറായികൊണ്ടിരിക്കുകയാണ്. ചെറുപ്പക്കാരും യുവതിക്കളും ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുവാന്‍ തയ്യാറായി വരുന്നതും വളരെ നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയെ വരും നാളുകളില്‍ കേരളം കുടുതല്‍ സ്വീകരിക്കുമെന്നതിന്റെ സൂചന കൂടിയാണ് ഇപ്പോഴത്തെ മാറ്റങ്ങള്‍.ഞാന്‍ ഇപ്പോള്‍ ഒരു ചാലക്കുടിക്കാരനായെന്നും ചാലക്കുടിയെ ഏറെ ഇഷ്ടമായെന്നും അദ്ദേഹം പ്രതികരിച്ചു.




