ലണ്ടന്‍: കനത്ത മഴയെ തുടര്‍ന്ന് ഇംഗ്ലണ്ട് – ഇന്ത്യ രണ്ടാം വനിതാ ഏകദിനം വൈകുന്നു. ലോര്‍ഡ്സില്‍ നടക്കേണ്ടിയിരുന്ന മത്സരം മഴ തുടരുന്നതിനാല്‍ ഇതുവരെ ടോസ് ഇടാന്‍ പോലും സാധിച്ചിട്ടില്ല. ഗ്രൗണ്ട് മൂടിയിട്ടിരിക്കുകയാണ്.
മൂന്ന് മത്സരങ്ങളുടെ പരമ്പരില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇനി മത്സരം തുടങ്ങിയാല്‍ തന്നെ ഓവര്‍ ചുരുക്കും. ഇന്ന് മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള അവസരമാണ് ഇന്ത്യക്ക് വന്നുചേര്‍ന്നിരുന്നത്. എന്നാല്‍ മഴയെത്തിയതോടെ കാര്യങ്ങള്‍ കെെവിട്ടു.






