സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കേരളത്തില്‍ ആവശ്യക്കാരേറെ: വിപണി പിടിച്ച് ഹെയര്‍ കളര്‍ ഷാംപൂ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അനായാസം മുടിക്ക് നിറം പിടിപ്പിക്കാനാകുന്ന ഹെയര്‍ കളര്‍ ഷാംപുവിന് കേരളത്തില്‍ ആവശ്യക്കാരേറുന്നു. മറ്റൊരാളുടെ സഹായമില്ലാതെ മുടിയ്ക്ക് സ്വയം നിറം നല്‍കാം എന്നതാണ് ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

ദക്ഷിണേന്ത്യയിലെ 500 കോടി രൂപയുടെ ഹെയര്‍ കളര്‍ ഷാംപൂ വ്യവസായത്തില്‍ 72 കോടി രൂപയുടെ വിപണിയും കേരളത്തിലാണ്. മുടിയ്ക്ക് നിറം നല്‍കാനായി ഉപയോഗിച്ചിരുന്ന പരമ്പരാഗത രീതികളായ മൈലാഞ്ചി, മറ്റ് ഹെയര്‍ കളറിംഗ് പൗഡറുകള്‍ തുടങ്ങിയവയേക്കാള്‍ ലളിതമായ ഉപയോഗരീതിയാണ് ഷാംപൂ അടിസ്ഥിതമായുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച സ്വീകര്യത നല്‍കുന്നത്.

ഓരോരുത്തരും തങ്ങളുടെ മുടിക്ക് നിറം നല്‍കാനായി നൂതനവും വ്യക്തിഗതവുമായുമുള്ള പരിഹാരങ്ങള്‍ തേടുന്നതിനാല്‍ ഹെയര്‍ കളര്‍ ഷാംപുവിന്റെ ആവശ്യകത വര്‍ധിച്ചു വരുന്നതായി ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് (ജിസിപിഎല്‍) പേഴ്‌സണല്‍ കെയര്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി നീരജ് സെന്‍ഗുട്ടുവന്‍ പറഞ്ഞു.

സ്ത്രീ- പുരുഷ ഭേദമന്യേ അഞ്ച് മിനിറ്റിനുള്ളില്‍ മുടികള്‍ക്ക് നിറം നല്‍കുന്ന ഗോദ്‌റെജ് സെല്‍ഫി പാക്ക് രണ്ട് വിലയില്‍ ലഭ്യമാണ്. നീളമുള്ള മുടിയുള്ളവര്‍ക്കായി 30 രൂപയുടെ ഷാംപുവും അല്ലാത്തവര്‍ക്ക് 15 രൂപയുടെ ഷാംപുവുമാണ് വിപണിയിലുള്ളത്. കുറഞ്ഞ വിലയില്‍ മെച്ചപ്പെട്ട ഉല്‍പ്പന്നം ഉപയോഗിക്കാന്‍ ഈ ഷാംപൂ ഉപഭോക്താക്കളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹെയര്‍ കളര്‍ ഷാംപുവിന്റെ ഇന്ത്യയിലെ ആകെ വിപണിയുടെ 59 ശതമാനവും ദക്ഷിണേന്ത്യയില്‍ നിന്നാണ്. പ്രതിവര്‍ഷം 28 ശതമാനം വളര്‍ച്ച കൈവരിക്കുന്നതിനാല്‍ ദക്ഷിണേന്ത്യന്‍ വിപണിയുടെ സ്വാധീനം കൂടുതല്‍ ശക്തമാകുമെന്നും വ്യവസായ വിദഗ്ധര്‍ പ്രവചിക്കുന്നു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.