കോഴിക്കോട്: തിരുനബി (സ) ഹിജ്റ വഴികളിലൂടെ നടത്തിയ സഞ്ചാരത്തിൻ്റെ അനുഭവ ദൃശ്യാവിഷ്‌കാരം ‘ഹിജ്റ എക്സ്പെഡിഷൻ’ നരിക്കുനിയിൽ സംഘടിപ്പിച്ചു.
ഹിജ്റ വഴികളിലൂടെ നടത്തിയ സഞ്ചാരത്തിന്റെ അനുഭവ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചുകൊണ്ട് പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ. ഫാറൂഖ് നഈമിയാണ് പരിപാടി അവതരിപ്പിച്ചത്.
ഇന്നലെ വൈകിട്ട് 6.30ന് നരിക്കുനി ബൈത്തുൽ ഇസ്സയിലെ ഇസ്സത്താബാദിൽ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിലാണ് ഹിജ്റ എക്സ്പെഡിഷൻ അവതരണം നടന്നത്.
ഹിജ്റ വഴികളിലൂടെ നടത്തിയ സഞ്ചാരത്തിൻ്റെ അനുഭവ ദൃശ്യാവിഷ്‌കാരത്തിന് സാക്ഷികളാകാൻ സന്ധ്യയോടെ ആയിരങ്ങളാണ് ഇസ്സത്താബാദിൽ ഒത്തു ചേര്‍ന്നത് ഹിജറ സഞ്ചാര യാത്രയുടെ 40തിലധികം സ്ഥലങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.
തിരു നബി ചരിത്ര പഠനത്തിൽ താത്പര്യമുള്ളവർക്കെല്ലാം പങ്കെടുക്കാനുള്ള വിപുലമായ സജ്ജീകരണങ്ങളായിരുന്നു ഒരുക്കിയത് മത വിശ്വാസികൾക്ക് പുറമെ സഹന യാത്രയുടെ കാഴ്ചക്കാരാവാൻ നൂറുകണക്കിനാളുകൾ എത്തിച്ചേർന്നു. സ്ത്രീകൾക്ക് പങ്കെടുക്കാനായി പ്രത്യേകം ഓഡിറ്റോറിയവും സജ്ജമാക്കിയിരുന്നു.










