Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇൻവർട്ടർ സാങ്കേതികവിദ്യയും സ്മാർട്ട് കണക്ടിവിറ്റിയുമുള്ള പുതു തലമുറ എയർ കണ്ടീഷണറുകൾ അവതരിപ്പിച്ച് ഹൈസൻസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഇന്ത്യൻ വീടുകൾക്കായി പ്രീമിയം റൂം എയർ കൺഡീഷണർ പോർട്ട്‌ഫോളിയോ വിപുലീകരിച്ച് ഇന്റല്ലി കൂൾ പ്രോ സീരീസ് റൂം എ.സി.കൾ അവതരിപ്പിച്ച് ഹൈസൻസ്. അതിവേഗ ഇൻവർട്ടർ, ഇന്റലിജന്റ് കൂളിംഗ്, വൈഫൈ വോയിസ് കൺട്രോൾ എന്നിവയുൾപ്പെടുന്നതാണ് പ്രോ ശ്രേണി എ.സികൾ.

ക്യൂഎസ്ഡി റാപ്പിഡ് ഇൻവർട്ടർ ടെക്‌നോളജി കേന്ദ്രീകരിച്ചാണ് ഇന്റല്ലി കൂൾ പ്രോ സീരീസ് ഒരുക്കിയിട്ടുള്ളത്. ഇത് കംപ്രസ്സറിനെ വേഗത്തിൽ പ്രവർത്തിപ്പിക്കാനും മുറിക്കുള്ളിൽ പെട്ടെന്ന് തണുപ്പ് നൽകാനും സഹായിക്കും. ഇൻബിൽറ്റ് എ.ഐ. സ്മാർട്ട് മോഡ് മുറിയിലെ അവസ്ഥകളെയും ഉപഭോക്തൃ മുൻഗണനകളെയും അടിസ്ഥാനമാക്കി തണുപ്പിക്കാനുള്ള ഔട്ട്പുട്ട് സ്വയം ക്രമീകരിക്കും.

ഇന്റല്ലി കൂൾ പ്രോ സീരീസിൽ ഫോർ ഇൻ വൺ ഹെൽത്തി ഫിൽറ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. മുറിയ്ക്കുള്ളിൽ ശുദ്ധമായ വായു ഉറപ്പാക്കാൻ ഇത് സഹായിക്കും. ഇതിനുള്ളിലെ സെൽഫ് ക്ലീൻ സംവിധാനം എ.സി. യൂണിറ്റിനുള്ളിലെ ശുചിത്വം മെച്ചപ്പെടുത്തും. മികച്ച വായു നിലവാരം ഉറപ്പാക്കാൻ ഇത് സഹായിക്കും. 28,990 രൂപ മുതലാണ് വില.

ഹൈസൻസ് കണക്ട് ലൈഫ് വഴി സ്മാർട്ട് ഡിവൈസുകൾ ഉപയോഗിച്ച് എ.സി.യെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സാധിക്കും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലൂടെ വോയിസ് കൺട്രോൾ സംവിധാനവും വൈഫൈ വഴി വ്യക്തിഗത ഷെഡ്യൂളിംഗ്, താപനില ക്രമീകരിക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യാനും സാധിക്കും.

ആർ410എ യെ അപേക്ഷിച്ച് ഏകദേശം 65% കുറവ് ഗ്ലോബൽ വാമിംഗ് പൊട്ടൻഷ്യൽ ഉള്ള ആർ32 റഫ്രിജറന്റാണ് ഇന്റല്ലി കൂൾ പ്രോ സീരീസിലുള്ളത്. ക്വിക് ചിൽ ടെക്‌നോളജിയോട് കൂടിയ ത്രീഡി കൂൾ എയർ ഫ്‌ലോ ഡിസൈൻ, ഏകീകൃത കൂളിംഗിനായുള്ള ഫോർ വേ ഓട്ടോ സ്വിംഗ്, വലിയ മുറികൾക്കായി ദീർഘദൂര എയർഫ്‌ലോ, വ്യത്യസ്ത സ്ലീപ് മോഡുകൾ, രാത്രികാലങ്ങൾക്കായി ശബ്ദമില്ലാത്ത സൂപ്പർ-സൈലന്റ് പ്രവർത്തനം, സെൽഫ് ക്ലീൻ, സെൽഫ് ഡയഗ്നോസ് ഫംഗ്ഷനുകൾ, ആന്റി കൊറോഷൻ ട്രീറ്റ്‌മെന്റ് ചെയ്ത 100% ഇൻ-ഗ്രൂവ്ഡ് കോപ്പർ, സ്റ്റബിലൈസർ രഹിത പ്രവർത്തനം എന്നിവയാണ് ഈ മോഡൽ എ.സി.യുടെ പ്രധാന സവിശേഷതകൾ.

ഇന്റല്ലി പെർള പ്രോ സീരീസിന്റെ ത്രീ സ്റ്റാർ 1.5 ടൺ എ.സി.കൾ ആമസോൺ, ഫ്‌ളിപ്കാർട്ട് പോലുള്ള പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും റിലയൻസ്, നന്തിലത്ത് പോലുള്ള റീട്ടെയിൽ സ്റ്റോറുകളിലും മറ്റ് അംഗീകൃത ഡീലർമാരിലും ലഭ്യമാണ്.

Recent News

Advertisement
WhiteswanTV Footer