തമിഴ്നാട്: തിരുനെൽവേലിയിൽ ദുരഭിമാനത്തിൻ്റെ പേരിൽ കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം സ്വീകരിക്കാമെന്ന നിലപാടിൽ ബന്ധുക്കൾ. കെവിൻ മരിച്ച് അഞ്ചുദിവസം പിന്നിടുമ്പോഴാണ് പ്രതിഷേധം അവസാനിപ്പിച്ച് കെവിൻ്റെ കുടുംബം മൃതദേഹം സ്വീകരിക്കാൻ തയ്യാറാവുന്നത്.
അതേസമയം, പൊലീസിനെതിരെ വിമർശനവുമായി കെവിന്റെ അച്ഛൻ രംഗത്തെത്തിയിരുന്നു. സുഭാഷിണിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും പാളയംകോട്ട ഇൻസ്‌പെക്ടർ കെവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും കെവിന്റെ അച്ഛൻ പ്രതികരിച്ചു. നിലവിൽ കെവിൻ്റെ കൊലപാതകത്തിൽ സിബി-സിഐഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






