സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു; വയോധിക രക്ഷപ്പെട്ടത് തലനാരിഴക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന വയോധികയെ അയൽവാസികൾ സമയത്ത് പുറത്തേക്കെത്തിച്ചതോടെ വലിയ ദുരന്തം ഒഴിവായി.

കഴക്കൂട്ടം പുത്തൻവീട്ടിൽ റാബിയത് ബീവിയുടെ വീടിലാണ് ഇന്ന് പുലർച്ചെ മൂന്നുമണിയോടെ തീപിടിത്തം ഉണ്ടായത്. വീടിന് തീപിടിച്ചതായി ആദ്യം ശ്രദ്ധിച്ചത് സമീപവാസിയായിരുന്നു. സംഭവസമയത്ത് തീപിടുത്തം അറിയാതെ റാബിയത് ബീവി വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു.

തീ കണ്ട അയൽക്കാർ ഉടൻ വീട്ടിലേക്ക് ഓടിയെത്തി അവരെ വിളിച്ചുണർത്തി പുറത്തേക്കെത്തിച്ചു. ഇതിനുശേഷം തീ വേഗത്തിൽ വീടാകെ പടർന്ന് പിടിച്ച് വീട് പൂർണമായും കത്തിനശിച്ചു.

സംഭവസമയത്ത് റാബിയത് ബീവിയുടെ മകൻ വീട്ടിലില്ലായിരുന്നു. മുൻപ് തീവെപ്പ് കേസിൽ ഇയാൾ പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.