കോട്ടയം: എരുമേലിയിൽ വീടിന് തീ പിടിച്ച് അമ്പത് വയസ്സുകാരിയായ വീട്ടമ്മ മരിച്ചു. എരുമേലി സ്വദേശിയായ സീതമ്മ എന്ന സ്ത്രീയാണ് മരിച്ചത്.
തീ പിടുത്തത്തിൽ സീതമ്മയുടെ ഭർത്താവിനും രണ്ട് മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. പൊള്ളലേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
കുടുംബ കലഹത്തെ തുടർന്ന് സീതമ്മയുടെ ഭര്‍ത്താവ് സത്യപാലന്‍ വീടിന് തീയിട്ടതായാണ് സംശയം. സംഭവത്തിൽ മക്കളായ അഞ്ജലി, ഉണ്ണിക്കുട്ടന്‍ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് സത്യപാലന്റെ മകളായ അഞ്ജലിയെ വിവാഹം കഴിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലെത്തിയിരുന്നു. ഇവർ പോയതിന് പിന്നാലെയാണ് വീട്ടില്‍ തർക്കമുണ്ടായത് . ഇതിന് പിന്നാലെയാണ് സംഭവം നടന്നത് . അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.






