കൽപ്പറ്റ: കോൺഗ്രസ് ഭവനപദ്ധതി വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, നേതാവ് സണ്ണി ജോസഫ് എന്നിവരാണ് പരാതിയിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.
മുണ്ടക്കൈ സ്വദേശി ജിജീഷാണ് മേപ്പാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സഹായം നൽകുമെന്ന പേരിൽ പണം ശേഖരിച്ചു വഞ്ചിച്ചതാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.




