ബോളിവുഡിന്റെ സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ നിര്‍മാണത്തിലേക്ക്. നായികയായി മലയാളത്തിന്റെ പാര്‍വതി തിരുവോത്ത്. എച്ച്ആര്‍എക്‌സ് ഫിലിംസ് എന്ന ബാനറിന്റെ കീഴിലാണ് ഹൃത്വിക് റോഷന്‍ നിര്‍മാണം ആരംഭിക്കുന്നത്. ആമസോണ്‍ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിര്‍മിക്കുന്ന ‘സ്റ്റോം’ എന്ന വെബ് സീരീസിലൂടെയാണ് ഹൃത്വിക് പുതിയ മേച്ചില്‍പ്പുറം തേടുന്നത്. മുംബൈയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ ഒരു സംഘത്തിന്റെ അതിജീവനത്തിന്റെ കഥയാണ് സീരീസ് പറയുന്നത്.
അജിത്പാല്‍ സിങ് ആണ് സീരീസിന്റെ ക്രിയേറ്ററും സംവിധായകനും. ഫ്രാങ്കോയ്‌സ് ലുണേലും സ്വാതി ദാസും അജിത്പാല്‍ സിങും ചേര്‍ന്നാണ് സീരീസ് എഴുതിയിരിക്കുന്നത്. പാര്‍വതിയ്‌ക്കൊപ്പം അലയ എഫ്, ശ്രിഷ്ടി ശ്രീവാത്സവ, സബ അസാദ്, റമ ശര്‍മ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ത്രില്ലറായാണ് സീരീസ് ഒരുങ്ങുന്നത്. അടുത്ത വര്‍ഷത്തോടെ സീരീസ് പ്രേക്ഷകരിലേക്ക് എത്തും. പാര്‍വതിയുടെ ആദ്യ വെബ് സീരീസായിരിക്കും സ്റ്റോം.






